ഒരു പൊത്തില്‍ നിന്ന് വാവ സുരേഷ് പിടികൂടിയത് 3 മൂര്‍ഖന്മാരെ

Webdunia
ചൊവ്വ, 10 ഡിസം‌ബര്‍ 2013 (16:26 IST)
PRO
പാമ്പ് പിടിത്തത്തിലൂടെ പ്രസിദ്ധനായ വാവ സുരേഷ് കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവിനടുത്തുള്ള വാഴോട്ടുകോണത്തെ ഒരു വീട്ടു പറമ്പിലെ പൊത്തില്‍ നിന്ന് 3 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി.

പറമ്പില്‍ കൂടി ഒരു പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ട കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുടമയായ സുരേഷ് കൊടുങ്ങാന്നൂര്‍ വാവ സുരേഷിനെ വിളിച്ചുവരുത്തുകയായിരുന്നു. ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫര്‍ കൂടിയാണു സുരേഷ് കൊടുങ്ങാന്നൂര്‍.

ആദ്യം ഒരു മൂര്‍ഖനെ കിട്ടിയെങ്കിലും കൂടുതല്‍ പാമ്പുകള്‍ കാണാന്‍ സാധ്യതയുണ്ടെന്ന് കണ്ട വാവ സുരേഷ് തുടര്‍ന്നുള്ള തിരച്ചിലില്‍ രണ്ട് മൂര്‍ഖന്മാരെ കൂടി പിടികൂടുകയാണുണ്ടായത്.