ഒരിഞ്ചു ഭൂമി പോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ല; മുഖ്യമന്ത്രി

ശനി, 28 ഡിസം‌ബര്‍ 2013 (11:16 IST)
PRO
ആറന്മുളയില്‍ ഒരിഞ്ചു ഭൂമി പോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

എല്‍ഡിഎഫിന്റെ നടപടി ക്രമങ്ങള്‍ തുടരുക മാത്രമാണു യുഡിഎഫ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. ഭൂമിയുടെ പോക്കുവരവ്‌ നടത്തിയത്‌ എല്‍ഡിഎഫ്‌ സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു‌.

അന്നത്തെ മുഖ്യമന്ത്രിയാണ്‌ പോക്കുവരുവ്‌ നടത്തി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കലക്ടര്‍ക്ക്‌ നിര്‍ദേശം കൊടുത്തത്‌. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനയച്ച കുറിപ്പിനെ സംബന്ധിച്ച്‌ ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫിസ്‌ ഇന്നലെ പ്രതികരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക