ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി റിപ്പോര്‍ട്ട്. ഉത്തരവാദിയായ ബന്ധു സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ വര്‍ഷം ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ അമ്മാവന്‍റെ മകനും അയല്‍വാസിയുമായ യുവാവാണ് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. ഇയാളുടെ വിവാഹം ഒരു മാസം മുമ്പാണു നടന്നത്.
കലശലായ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ എസ്എറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു പരിശോധനയില്‍ തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കി.
വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ബന്ധുക്കളും മറ്റുള്ളവരും സംഭവം കണ്ടതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെടുകയാണുണ്ടായത്. മറ്റു വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.