ഒന്നരക്കോടി രൂപയുടെ അമൂല്യവിഗ്രഹങ്ങള്‍ പൊട്ടക്കിണറ്റില്‍

Webdunia
തിങ്കള്‍, 17 മാര്‍ച്ച് 2014 (10:50 IST)
PRO
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പൊട്ടക്കിണറ്റില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒന്നക്കോടിരൂപയുടെ അമൂല്യ പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെത്തി.

മലയിന്‍കീഴിലുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍നിന്നും ഗണപതിയുടെയും മുരുകന്റെയും വിഗ്രഹങ്ങളാണ് കിട്ടിയത്. ഓരോന്നിനും ഒന്നരക്കോടിയിലേറെ രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം.

വിഗ്രഹങ്ങളുടെ പഴക്കവും വിലയും സംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ പുരാവസ്തു അധിക്യതരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകുവെന്നും പൊലീസ് അറിയിച്ചു.

കിണര്‍ പതിനെട്ട് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. തൊഴിലാളികള്‍ കിണർ വൃത്തിയാക്കവെയാണ് വിഗ്രഹങ്ങള്‍ കിട്ടിയത്.