കണ്ണൂര്‍ ജില്ലയിലെ സി പി എമ്മിന്റെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായി. പാര്‍ട്ടി സെക്രട്ടറിയായതോടെ കൊടിയേരി ബാലകൃഷണന് പകരം തലശേരിയില്‍ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ മത്സരിക്കും. കൂത്തുപറമ്പും കണ്ണൂരും അഴിക്കോടും ഇരിക്കൂറും ഒഴിച്ചിട്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ പേരാവൂരില്‍ മത്സരിച്ച കെ കെ ശൈലജ തന്നെ അവിടെ ഇത്തവണയും മത്സരിക്കും. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയത്.
സിറ്റിങ് എം എല്‍ എമാരായ ഇ പി ജയരാജന്(മട്ടന്നൂര്‍), ടി വി രാജേഷ്(കല്യാശേരി) സി കൃഷ്ണന്(പയ്യന്നൂര്‍), ജയിംസ് മാത്യു(തളിപ്പറമ്പ്) എന്നിവര്‍ വീണ്ടും മത്സരിക്കും.