എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2015 (08:19 IST)
ഈ വര്‍ഷത്തെ എസ് എസ് എല്‍ സിയുടെ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകുന്നേരം നാലുമണിക്ക് വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ് ആയിരിക്കും പരീക്ഷാഫലം പ്രഖ്യാപിക്കുക.
 
ഞായറാഴ്ച ഉച്ചകഴിഞ്ഞ് പരീക്ഷാബോര്‍ഡ് യോഗം കൂടി ഈ വര്‍ഷത്തെ പരീക്ഷാഫലം അംഗീകരിച്ചു. മെച്ചപ്പെട്ട വിജയശതമാനമായതിനാല്‍ ഇത്തവണ മോഡറേഷന്‍ നല്‍കേണ്ടെന്നാണ് തീരുമാനം. 
 
പരീക്ഷാഫലം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ  ബന്ധപ്പെട്ട സൈറ്റുകളില്‍ ഫലമറിയാം. എല്ലാ വിഷയത്തിന്റെയും ഗ്രേഡ് അടക്കമുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ അറിയുംവിധമാണ് ഫലം ലഭിക്കുക. 
 
www.keralapareekshabhavan.in,  www.prd.kerala.gov.in, www.kerala.gov.in, 
www.result.prd.kerala.gov.in  എന്നീ വെബ്‌സൈറ്റുകള്‍ മുഖേന ഫലമറിയാം. സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി എസ് എന്‍ എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബി എസ് എന്‍ എല്‍ (മൊബൈല്‍) 0471-155 300. 
 
ഇ-മെയിലായി ഫലംകിട്ടാന്‍ www.Exam Results.net എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഫലമറിയാം.www.Exam Results.net എന്ന വെബ്‌സൈറ്റില്‍ നിന്നോ http://bit.ly/Exam Results-Mobile-App എന്ന URL-ല്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.