എസ് എഫ് ഐക്കെതിരെ ഇടയലേഖനം

Webdunia
ഞായര്‍, 27 ജൂണ്‍ 2010 (12:59 IST)
എസ് എഫ് ഐക്കെതിരെ ക്രൈസ്തവ സഭ. സി എം എസ് കോളജില്‍ ഉണ്ടായ അക്രമത്തെ മുന്‍ നിര്‍ത്തി എസ് എഫ് ഐക്കെതിരെ സി എസ് ഐ പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു.

സി എം എസ് കോളജില്‍ ഉണ്ടായ അക്രമം ക്രൈസ്തവ മാനവികതയ്ക്കെതിരായ വെല്ലുവിളിയാണെന്ന് ഇടയലേഖനം പറയുന്നു. കോടതിയെ വെല്ലുവിളിച്ച്‌ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക്‌ വളരാനുള്ളതല്ല സഭാസ്ഥാപനങ്ങള്‍.

ഒരു പ്രമുഖ രാഷ്ട്രീയ സംഘടനയാണ്‌ സി എം എസ്‌ കോളജിലെ അക്രമത്തിനു പിന്നില്‍. തീവ്രവാദ സംഘടനയാണെന്ന്‌ മുദ്രകുത്തി നിരോധിക്കേണ്ട ഒരു സംഘം ധാര്‍മികത നഷ്ടമായ വിദ്യാര്‍ഥികളുടെ സംഘടനയാണ്‌ സി എം എസ്‌ കോളജില്‍ ആക്രമണം നടത്തിയതെന്നും ഇടയലേഖനത്തില്‍ പറയുന്നു.