സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മറുപടിയുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നരേന്ദ്രമോഡി പങ്കെടുത്ത പരിപാടിയില്‍ പോയതില്‍ തെറ്റില്ലെന്നും എവിടെ എപ്പോള്‍ പോകണമെന്ന് തനിക്ക് അറിയാമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
മതമേലദ്ധ്യക്ഷന്മാരെ നികൃഷ്ട ജീവിയെന്ന് വിളിച്ച ശേഷം അവരുടെ അടുക്കല്‍ പോയ ആളാണ് പിണറായി. പിണറായി പറയുന്നത് കേള്‍ക്കാന്‍ എസ്എന്‍ഡിപി സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നും വെള്ളാപ്പള്ളി തിരിച്ചടിച്ചു.
മോഡിക്കൊപ്പം കൊച്ചിയില്‍ ചടങ്ങില്‍ പങ്കെടുത്തതിന് വെള്ളാപ്പള്ളിയെ പിണറായി വിമര്‍ശിച്ചിരുന്നു. വ്യക്തമായി പഠിച്ചതിനു ശേഷം വേണം വെള്ളാപ്പള്ളി മോഡിയെ കുറിച്ച് അഭിപ്രായം പറയാനെന്ന് പിണറായി പറഞ്ഞിരുന്നു. മോഡിയിലെ നേര് അറിയാന്‍ വൈകിയെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെക്കുറിച്ചായിരുന്നു പിണറായിയുടെ വിമര്‍ശനം.