എളമരം കരീമിനെതിരേ കേസെടുക്കണം: പി പി തങ്കച്ചന്‍

Webdunia
ബുധന്‍, 30 മെയ് 2012 (15:51 IST)
PRO
PRO
പ്രകോപനപരമായ പ്രസംഗ നടത്തിയതിന് സി പി എം സംസ്‌ഥാന സമിതി അംഗം എളമരം കരീമിനെതിരേ കേസെടുക്കണമെന്ന്‌ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍. ചന്ദ്രശേഖരന്‍ വധക്കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥരെ എളമരം കരീം ഭീഷണിപ്പെടുത്തിയതായും പ്രകോപനപരമായി പ്രസംഗിച്ചതായും പി പി തങ്കച്ചന്‍ ആരോപിച്ചു.

സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി നടത്തിയ വിവാദ വെളിപ്പെടുത്തലുകള്‍ പിണറായി വിജയന്‍ നിഷേധിക്കാന്‍ തയ്യാറാകാത്തത്‌ എന്തുകൊണ്ടാണെന്നും തങ്കച്ചന്‍ ചോദിച്ചു.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.