ജോസ്‌തെറ്റയിലിനെതിരായ ലൈംഗിക ആരോപണവും സോളാര്‍ തട്ടിപ്പ് കേസിലെ തുടര്‍ സമരപരിപാടികളും തീരുമാനിക്കാന്‍ എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയരും. തെറ്റയിലിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജനതാദള്‍ സെക്യുലറിന്റെ നേതൃയോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആലോചിക്കാനാണ് നേരത്തെ യോഗം നിശ്ചയിച്ചിരുന്നത്. സിപിഐ അടക്കം പല ഘടകകക്ഷികളും ജനതാദള്‍ എസ് സംസ്ഥാനപ്രസിഡന്‍്‌റ് മാത്യു ടി തോമസിനെ ഫോണില്‍ ബന്ധപ്പെട്ട് തെറ്റയില്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് അറിയിച്ചിരുന്നു.
സ്ഥാനമൊഴിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് രാജി വൈകുന്നതെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചാലുടന്‍ തെറ്റയില്‍ രാജിവെയ്ക്കുമെന്നറിയിച്ചിട്ടുണ്ട്.. ഇതിനായി തെറ്റയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയെന്നും സൂചനയുണ്ട്.