മദ്യനയത്തില്‍ യുഡിഎഫിനെ പരസ്യമായി തള്ളി യുഡിഎഫ് നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സ്വഗതാര്‍ഹവും അനിവാര്യതയുമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. മദ്യമുതലാളിമാരില്‍ നിന്ന് പണം വാങ്ങിയാണ് എല്‍ഡിഎഫ് ഈ പുതിയ നയം രൂപീകരിച്ചതെന്നും, ഇത് കേരളത്തിന് ദോഷമാണെന്നുമുള്ള യുഡിഎഫ് വാദത്തിന്റെ മുനയൊടിക്കുന്ന തരത്തിലാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ‘ബാര്‍ പൂട്ടല്‍’നയം തികച്ചും വൈകാരികമായ ഒന്നായിരുന്നുവെന്നും ഷിബു ബേബി ജോണ്‍ തന്റെ ഫേസ്‌ബുക്കിലൂടെ ആരോപിച്ചു.