എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കും: ബാലന്‍

Webdunia
ശനി, 30 ജനുവരി 2010 (11:15 IST)
മൂന്നാറിലെ എല്ലാ അനധികൃത ഭൂമി കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് വൈദ്യുതമന്ത്രി എ കെ ബാലന്‍. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറിലെ ആദ്യ ദൌത്യത്തിനു ശേഷമുള്ള എല്ലാ കൈയേറ്റങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കും. കെഡിഎച്ച്‌ വില്ലേജിലെ സര്‍ക്കാര്‍ ഭൂമി അളന്നു തിരിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്തകാലത്തായി ടാറ്റ നടത്തിയ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കും. അതേസമയം, പാവപ്പെട്ടവരെ ഒഴിപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു.