എറണാകുളത്ത് അത്യാധുനിക സൌകര്യങ്ങളോട് കൂടിയ പൊലീസ് കോംപ്ലക്സ് സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ നവീകരണത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. സ്വന്തമായി കെട്ടിടമില്ലാത്ത പൊലീസ് സ്റ്റേഷനുകള്‍ക്ക് സ്ഥലം ലഭ്യമാകുന്നതനുസരിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും കോടിയേരി അറിയിച്ചു.
സംസ്ഥാനത്ത് കുടുബശ്രീ 1000 ഓണച്ചന്തകള്‍ തുറക്കുമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി പാലോളി മുഹമദ്കുട്ടി നിയമസഭയില്‍ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കുടുംബശ്രീ വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ബ്ലോക്ക് തലത്തില്‍ വിപണകേന്ദ്രങ്ങള്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.