എറണാകുളത്ത് പനി: 928 പേര്‍ ചികിത്സയ്‌ക്കെത്തി

Webdunia
ബുധന്‍, 17 ജൂലൈ 2013 (11:49 IST)
PRO
PRO
എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ഇന്നലെ (16/07/13) 928 പേര്‍ ചികിത്സയ്‌ക്കെത്തിയതായി ആരോഗ്യ വിഭാഗം ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

ഇതില്‍ ആകെ 61 പേരാണ് ഐ പി വിഭാഗത്തില്‍ ചികിത്സ തേടിയത്. വയറിളക്ക രോഗവുമായി ബന്ധപ്പെട്ട് 177 പേര്‍ ഒപി വിഭാഗത്തിലും 14 പേര്‍ ഐ പി വിഭാഗത്തിലും ചികിത്സ തേടി.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി 18 പേരാണ് ഇന്നലെ ചികിത്സ തേടിയത്. ഇതില്‍ പിറവത്ത് മാത്രം നാലും കൊച്ചിന്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് മുന്നും കടവൂര്‍, ഇടപ്പളളി, ചൊവ്വര, കീഴ്മാട്, പറവൂര്‍, ബിനാനിപുരം, പളളുരുത്തി, എരൂര്‍, വല്ലാര്‍പാടം, ആലങ്ങാട്, എന്നിവിടങ്ങളിലാണ് ഡെങ്കിപ്പിനി റിപ്പോര്‍ട്ട് ചെയ്തത്.

എലിപ്പനിയുടൈ ലക്ഷണങ്ങളുമായി മൂന്ന് പേര്‍ ചികിത്സ തേടിയതില്‍ പള്ളുരുത്തി, ചെല്ലാനം എന്നിവിടങ്ങളിലായി രണ്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് ഒരാള്‍ക്ക് മലേറിയയും റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.