സി പി എം എറണാകുളം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മൂന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ഇവരില്‍ രണ്ടു പേര്‍ വി എസ് പക്ഷക്കാരാണ്. പതിനൊന്നംഗ കമ്മിറ്റിയില്‍ വി എസ് പക്ഷത്തിനാണ് ആധിപത്യം. ജില്ലാ സെക്രട്ടറിയായി എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍ തുടരും.
മേയര്‍ സി കെ മണിശങ്കര്‍, മുന്‍ ജില്ലാ സെക്രട്ടറി ദേവരാജന്‍, മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗം കെ ആര്‍ മുരളീധരന്‍ എന്നിവരാണ് പുതുമുഖങ്ങള്‍. ദേവരാജനും മുരളീധരനും വി എസ് പക്ഷക്കാരാണ്. ലൈംഗിക അപവാദത്തില്‍പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിയ്‌ക്കല്‍, ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തപ്പെട്ട ചാക്കോച്ചന്‍, മോഹനന്‍ എന്നിവരുടെ ഒഴിവിലേക്കാണ് ഇവരെ തെരഞ്ഞെടുത്തത്.
സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുക്കുന്ന യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള സംസ്‌ഥാന സമിതി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.