എറണാകുളം എന്‍ ഐ എ കോടതിയില്‍ തീപിടുത്തം. ഷോര്‍ട് സര്‍ക്യൂട് ആണ് തീപിടുത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ രേഖകളില്‍ ചിലത് കത്തിനശിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ രാത്രിയാണ് തീപിടുത്തം ഉണ്ടായത്. രാവിലെ കോടതിയില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് തീപിടുത്തം ഉണ്ടായ കാര്യം അറിഞ്ഞത്.
സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുകയാണ്. കൈവെട്ട് കേസ് ഉള്‍പ്പെടെയുള്ള വിവിധ കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് എറണാകുളം എന്‍ ഐ എ കോടതി.
കോടതിയിലെ കമ്പ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീനും കത്തിനശിച്ചു. വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ തീപിടുത്തത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.