'എന്നെ ഉപദ്രവിക്കുകയാണ്, രക്ഷിക്കണം’ ; ജനലിലൂടെ കരഞ്ഞപേക്ഷിക്കുന്ന ഹാദിയ! - വീഡിയോ കാണാം

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (14:00 IST)
മൂന്ന് മാസമായി വീട്ടുകാരുടെ തടങ്കലില്‍ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വനിതകളുടെ പ്രതിഷേധം. ഹാദിയയുടെ വീടിനു മുന്നിലാണ് അഞ്ച് സ്ത്രീകള്‍ ഈ ആവശ്യവുമായി പ്രതിഷേധിക്കുന്നത്. ‘എന്നെ ഇവര്‍ ഉപദ്രവിക്കുകയാണ്, രക്ഷിക്കണം‘ എന്ന് ജനലിലൂടെ പറയുന്ന ഹാദിയയെയാണ് ഞങ്ങള്‍ കണ്ടതെന്ന് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 
 
തടങ്കലില്‍ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഹാദിയയ്ക്ക് ചില പുസ്തകങ്ങളും മധുരപലഹാരങ്ങളും എത്തിക്കാനായാണ് ഞങ്ങള്‍ ഇവിടെയെത്തിയതെന്നും ഹാദിയയെ കാണണമെന്നോ സംസാരിക്കണമെന്നോ ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും യുവതി വ്യക്തമാക്കുന്നു. കൊണ്ടുവന്ന സാധനങ്ങള്‍ അവര്‍ക്ക് കൊടുക്കണമെന്ന ആഗ്രഹമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ.
 
എന്നാല്‍, തങ്ങള്‍ കൊണ്ടുവന്നതൊന്നും ഹാദിയയ്ക്ക് ആവശ്യമില്ലെന്നാണ് അവരുടെ അച്ഛന്‍ പറഞ്ഞത്. ഇതിനിടെ തന്നെ രക്ഷിക്കണമെന്ന് ജനലിലൂടെ അപേക്ഷിക്കുന്ന ഹാദിയയെയാണ് ഞങ്ങള്‍ കണ്ടതെന്നും യുവതി ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘ ഇത് കടുത്ത മനുഷ്യാവകാശ ധ്വംസനമാണെന്നും യുവതി പറയുന്നു.

‘ഹാദിയയ്ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധിക്കുക. അഞ്ച് സ്ത്രീകൾ ഹാദിയയക്ക് നൽകാൻ പുസ്തകങ്ങളും ചിത്രങ്ങളും സമ്മാനങ്ങളും ആയി സന്ദർശിക്കാൻ വൈക്കത്ത് നിൽക്കുകയാണ്. അവരെ കടത്തി വിടുന്നില്ല എന്നു മാത്രമല്ല, ഹാദിയ ജനലിൽ നിന്ന് "എന്നെ രക്ഷിക്കൂ, ഇവരെന്നെ തല്ലുകയാണ്" എന്ന് വിളിച്ച് പറയുന്നു.‘- യുവതി ഫേസ്ബുക്കില്‍ കുറിച്ചു
 


അനുബന്ധ വാര്‍ത്തകള്‍

Next Article