മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനി മൊണാവി എട്ടു മാസം കൊണ്ടു 11.79 കോടി രൂപ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച്. കമ്പനിയുടെ വിതരണക്കാരനായ സജീവ് എന്‍ നായരുടെ വീട്ടിലും ഓഫിസും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.
കമ്പനിയുടെ ചെന്നൈയിലെ കോര്‍പ്പറേറ്റ് ഓഫിസും പരിശോധന നടത്തുമെന്നും ക്രൈംബ്രാഞ്ച്. കൂടുതല്‍ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച സജീവ് എന്‍ നായരെ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
മണിചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന മൊണാവി കന്പനി എട്ടു മാസത്തിനിടെ നിക്ഷേപകരില്‍ നിന്ന് 11 കോടി സമാഹരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് മൊണാവിയുടെ വിതരണക്കാരെയും പ്രതി ചേര്‍ത്തേക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.