എട്ടുവയസ്സുകാരിയായ ബാലികയെ പീഡിപിച്ച 73 കാരനായ വൃദ്ധന് 5 വര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി വൃദ്ധന്‍ കുട്ടിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
2011 ഓഗ്സ്റ്റ് 22 നായിരുന്നു സംഭവം നടന്നത്. ബദിയടുക്ക പെര്‍ള സ്വദേശി കെ വി തോമസ് എന്നയാളാണു കേസിലെ പ്രതി. പ്രതിയുടെ പ്രായം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ പ്രതിഭാഗം അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി നിരസിക്കുകയാണുണ്ടായത്.
കാസര്‍കോട് ജില്ലാകോടതിയാണു കേസ് സംബന്ധിച്ച ശിക്ഷ വിധിച്ചത്. കേസ് നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.