എടി‌എമ്മില്‍ നിന്ന് പണം അപഹരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസ് പിടിയില്‍

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (17:18 IST)
PTI
ഫെഡറല്‍ ബാങ്ക് എടി‌എമ്മില്‍ നിന്നും പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മാള സ്വദേശിയായ ജോണ്‍സന്റെ എടി‌എം കാര്‍ഡ് ബാങ്ക് പരിസരത്ത് വച്ച് നഷ്ടപ്പെട്ടിരുന്നു.കാര്‍ഡിന്റെ കവറില്‍ രഹസ്യകോഡ് നമ്പര്‍ എഴുതിയിരുന്നു. ഈ കാര്‍ഡ് ഉപയോഗിച്ചാണ് ശശികുമാര്‍ പണം അപഹരിച്ചിരുന്നത്.

മൂന്ന് ദിവസങ്ങളായി 15000 രൂപ വീതമാണ് ശശികുമാര്‍ പണം അപഹരിച്ചത്. ഈ മൂന്ന് ദിവസത്തെയും പണം പിന്‍ വലിച്ച മെസേജുകള്‍ ജോണ്‍സനു ലഭിച്ചിരുന്നു. തുടര്‍ന്ന് ജോണ്‍സണ്‍ ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കി.

ബാങ്ക് മാനേജര്‍ നടത്തിയ പരിശോധനയിലാണ് ശശികുമാറാണ് പണം അപഹരിച്ചതെന്ന് മനസിലായത്. തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.