എക്സൈസ് റെയ്‍ഡില്‍ പത്തു പേര്‍ പിടിയില്‍

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (13:10 IST)
PRO
PRO
തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വ്യാപകമായ എക്സൈസ് റെയ്‍ഡിനെ തുടര്‍ന്ന് പത്തു പേരെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അനധികൃത മദ്യ വില്‍പ്പന, കഞ്ചാവ് വില്‍പ്പന എന്നിവയ്ക്കാണ്‌ ഇവര്‍ക്കെതിരെ കേസെടുത്തത്.

പിടിയിലായവരില്‍ പ്രധാനി പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍ പാറ പുതുവല്‍ പുത്തന്‍ വീട്ടില്‍ ജയന്‍ എന്ന 39 കാരനാണ്. ഇയാള്‍ ഓട്ടോയില്‍ ഒന്നര കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒളിവിലായിരുന്നു.

ഇയാള്‍ക്കൊപ്പം വിവിധ വാറണ്ടു കേസുകളില്‍ ഒളിവിലായിരുന്ന പൈപ്പ് ലൈന്‍ മേക്കോണത്ത് വീട്ടില്‍ ജോയി എന്ന വിജയ കുമാറും പിടിയിലായി. അരിഷ്ടത്തിനു പകരം മദ്യം വിറ്റ കേസിലും ചിലര്‍ പിടിയിലായി.

എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹനന്‍ നായരുടെ നേതൃത്വത്തിലാണു റെയ്‍ഡ് നടന്നത്. അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സാബു, ആര്‍ ചന്ദ്ര എന്നിവരും സംഘവുമാണ്‌ പങ്കെടുത്തത്. റെയ്‍ഡ് ഇനിയും തുടരുമെന്ന് സൂചനയുണ്ട്.