എം പി ഗോവിന്ദന്‍ നായര്‍ എന്‍എസ്‌എസ് പ്രതിനിധി സഭാംഗത്വം രാജിവെച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഗോവിന്ദന്‍ നായരോട് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് എന്‍എസ്‌എസ് ആവശ്യപ്പെട്ടിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സ്ഥാനങ്ങളില്‍ എന്‍എസ്‌എസ് ഭാരവാഹികള്‍ ഒഴിയണമെന്നും സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ തുടര്‍ന്നാല്‍ അവര്‍ സമുദായസംഘടനയില്‍ നിന്ന് ഒഴിയണമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിര്‍ദേശിച്ചിരുന്നു.
ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗോവിന്ദന്‍ നായര്‍ എന്‍എസ്‌എസ് പ്രതിനിധി സഭാംഗത്വം രാജിവെച്ചത്. എം പി ഗോവിന്ദന്‍ നായര്‍ എന്‍എസ്‌എസില്‍ നിന്നു രാജിവെച്ചന്ന് സുകുമാരന്‍ നായരാണ് അറിയിച്ചത്.
മുസ്‌ലീം ലീഗ് മുഖപത്രമായ ചന്ദ്രികയ്‌ക്കെതിരായ കേസില്‍നിന്ന് പിന്നോട്ടില്ലെന്നും എന്‍എസ്എസ് അറിയിച്ചു. സമുദായത്തെ അധിക്ഷേപിച്ചവര്‍ക്ക് മാപ്പില്ല. കേസുമായി ബന്ധപ്പെട്ട് എന്‍എസ്എസ് അയച്ച വക്കീല്‍ നോട്ടീസിന് ചന്ദ്രിക നല്‍കിയ വിശദീകരണത്തില്‍ തൃപ്തരല്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.