എംജി സര്‍വകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാനുള്ള വിധിക്ക് സ്റ്റേ

ചൊവ്വ, 16 ഏപ്രില്‍ 2013 (13:09 IST)
PRO
PRO
എം.ജി സര്‍വകലാശാല രജിസ്ട്രാര്‍ എംആര്‍ ഉണ്ണിയെ തിരിച്ചെടുക്കാനുള്ള സിംഗില്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. വൈസ് ചാന്‍സലര്‍ എ വി ജോര്‍ജ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ആറാഴ്ചത്തേക്ക് ഇടക്കാല ഉത്തരവ്.

വേണ്ടത്ര യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ നേടിയ സിംഗിള്‍ ബെഞ്ച് ഉത്തരവുമായി ഇന്നലെ യൂണിവേഴ്‌സിറ്റിയില്‍ എത്തിയ രജിസ്ട്രാറെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ അഡ്മിനിസ്‌ട്രേറ്റ് ബ്ലോക്ക് പൂട്ടിയിടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക