ട്രെയിന്‍ യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യാത്രക്കാരനില്‍നിന്ന് അരക്കോടി രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. കണ്ണൂര്‍ സ്വദേശി പള്ളിക്കുന്ന് സൈനാത്ത് വീട്ടില്‍ കൃഷ്ണന്റെ മകന്‍ നാരായണന്റെ കൈയില്‍നിന്നാണ് അരക്കോടി രൂപ കൊള്ളയടിക്കപ്പെട്ടത്.
രണ്ടു ബാഗുകളുമായാണ് ഇയാള്‍ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ട്രെയിന്‍ കയറിയത്. സീറ്റിനടിയില്‍ തന്നെയാണ് പണമടങ്ങിയ ബാഗും കൂടെയുള്ള തുണിബാഗും വച്ചിരുന്നത്. യാത്രക്കിടയില്‍ ഉറങ്ങിപ്പോയ ഇയാള്‍ കോഴിക്കോട്ടെത്തിയപ്പോള്‍ ഉണര്‍ന്ന് പണമടങ്ങിയ ബാഗ് തിരിഞ്ഞപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ ഇയാള്‍ കച്ചവടസംബന്ധമായ ആവശ്യങ്ങള്‍ക്ക് കണ്ണൂരില്‍ പോയ ശേഷം മടങ്ങി വരികയായിരുന്നു.