ഉരുട്ടിക്കൊല കേസില്‍ സിബിഐക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

Webdunia
ബുധന്‍, 27 നവം‌ബര്‍ 2013 (19:20 IST)
PRO
PRO
ഉരുട്ടിക്കൊല കേസില്‍ സിബിഐക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. തിരുവനന്തപുരം സിബിഐ കോടതിയാണ് വിമര്‍ശനം നടത്തിയത്. പ്രതികള്‍ക്കെതിരായ കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. പ്രതികള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നതിനുള്ള കാരണം ബോധിപ്പിക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി നിര്‍ദേശിച്ചു.

അതേസമയം, കോടതിയുടെ വിമര്‍ശനത്തിന് മറുപടി പറയാന്‍ സിബിഐ അഭിഭാഷകന് സാധിച്ചില്ല. കേസ് ജനുവരി 25ന് കോടതി വീണ്ടും പരിഗണിക്കും. ഉരുട്ടിക്കൊല സംബന്ധിച്ച രണ്ട് കേസുകളാണ് തിരുവനന്തപുരം സിബിഐ കോടതി പരിഗണിക്കുന്നത്.