തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെങ്കില്‍ ഉമ്മന്‍ചാണ്ടി രാജി തയ്യാറാക്കി വെയ്ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
അവസാനഘട്ടത്തില്‍ യുഡിഎഫിന്റെ ഗ്രാഫ് താഴ്ന്നു വരികയാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യാകോസ് ജയിക്കണമെന്നാണ് താല്‍പ്പര്യമെന്നും ജോയ്‌സ് ജോര്‍ജ്ജിനെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി എംഎം മണി ആയിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ പലരുടെയും കയ്യടി നേടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും വെള്ളാപ്പള്ളി എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സില്‍ പറഞ്ഞു