കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസില്‍ എംഎല്‍എമാര്‍ അന്വേഷണസംഘത്തിന് വിശദീകരണം നല്‍കി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയിട്ടില്ലെന്നാണ് എംഎല്‍എമാരുടെ വിശദീകരണം. കേസില്‍ പ്രതിചേര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് നോട്ടീസെന്നും എംഎല്‍എമാര്‍ ആരോപിച്ചു.
നോട്ടീസയച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും സമ്മര്‍ദ്ദപ്രകാരമാണെന്നും ആരോപണമുണ്ട്. കേസ് സംബന്ധിച്ച് ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നേരിട്ട്
ഹാജരാകുമെന്നും എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്കുനേരെ അക്രമം ഉണ്ടായത്. സംഭവത്തില്‍ 90 ഓളം പേരെ അന്വേഷണ സംഘം നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസില്‍ 114 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.