ഉമ്മന്‍‌ചാണ്ടിക്ക് അഹങ്കാരമോ ആത്മവിശ്വാസമോ?

Webdunia
ബുധന്‍, 20 ഫെബ്രുവരി 2013 (19:20 IST)
PRO
PRO
സര്‍ക്കാരിനെ താഴെയിറക്കാന്‍ മറ്റു വഴികള്‍ തേടണമെന്ന എല്‍ഡിഎഫ്‌ തീരുമാനത്തോട്‌ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ പ്രതികരണം. അധികാരത്തില്‍ തുടരാന്‍ പ്രതിപക്ഷത്തിന്റെ ഔദാര്യം വേണ്ടെന്ന്‌ ഉമ്മന്‍‌ചാണ്ടി. അധികാരത്തില്‍ തുടരാന്‍ ജനങ്ങളുടെ ഔദാര്യം മതി. നാടിന്റെ വികസന രംഗത്താണ്‌ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ്‌ സര്‍ക്കാര്‍ അഞ്ച്‌ വര്‍ഷവും അധികാരത്തില്‍ തുടരുമെന്നും യുഡിഎഫ്‌ ഒറ്റക്കെട്ടാണെന്നും അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരില്‍ അസംതൃപ്തരുണ്ടെന്നത്‌ ചിലരുടെ മനക്കോട്ടകളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരാണ്‌ മൂത്രമൊഴിക്കാന്‍ പോകുന്നത്?

സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രണ്ട്‌ അംഗങ്ങളുടെ ഭൂരിപക്ഷമേയുള്ളൂവെന്നും എത്ര ദിവസം തുടരുമെന്നുമാണ്‌ പ്രതിപക്ഷം ചോദിച്ചത്‌. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ 21 മാസം പിന്നിട്ടിരിക്കുകയാണ്. ഭരണപക്ഷത്തെ രണ്ടു പേര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ താഴെ വീഴുന്ന സര്‍ക്കാരെന്നാണ്‌ പ്രതിപക്ഷം പറഞ്ഞത്‌. ഇപ്പോള്‍ നിയമസഭയിലെ വോട്ടിംഗ്‌ നില നോക്കിയാല്‍ ആരാണ്‌ മൂത്രമൊഴിക്കാന്‍ പോകുന്നതെന്ന്‌ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യത്തില്‍ ഭരിക്കാന്‍ ഭൂരിപക്ഷം ആവശ്യമാണ്‌. എന്നാല്‍ ഭൂരിപക്ഷത്തിലെ നമ്പര്‍ പ്രശ്നമല്ലെന്നും അത്‌ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.