മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശും അട്ടപ്പാടിയിലെത്തി. ശിശുമരണങ്ങളുടെ കാരണം നേരിട്ട് മനസിലാക്കാന്‍ കേരളത്തിലെ അഞ്ച് മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ട്.
മന്ത്രിമാരടങ്ങുന്ന സംഘം ജനങ്ങളോട് പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ആഗളിയില്‍ അവലോകന യോഗം ചേരും. ഇപ്പോഴുള്ള ആരോഗ്യപാക്കേജുകളുടെ നടത്തിപ്പ് യോഗത്തില്‍ അവലോകനം ചെയ്യും. പിന്നീട് പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നാണ് കരുതുന്നത്.
വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയുക, ആത്യാവശ്യം സൗകര്യങ്ങളുള്ള ആശുപത്രി, പോഷാകാഹര കുറവ് നികത്തുക എന്നീ ആവശ്യങ്ങളാണ് ജനങ്ങള്‍ മുന്നോട്ട് വെച്ചത്.