ഉപഭോക്തൃ ശാക്തീകരണത്തിലൂടെ നേരും നന്‍മയുമുളള പുത്തന്‍ ഉപഭോക്തൃ സംസ്കാരം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി ഉപഭോക്തൃ കാര്യവകുപ്പിന്റെ കസ്യൂമര്‍ എക്സിബിഷന് തുടക്കമായി. സന്നദ്ധ ഉപഭോക്തൃ സംഘടനകളുടെ സഹകരണത്തോടെ മാനാഞ്ചിറ ഡിടിപിസി ഗ്രൌണ്ടില്‍ നടക്കുന്ന ദ്വിദിന എക്സിബിഷന്‍ ജില്ലാ കളക്ടര്‍ കെവി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
മൂന്ന് സ്റ്റാളുകളിലായി ക്രമീകരിച്ച എക്സിബിഷനില്‍ പൊതു ഉപഭോക്തൃ വിവരങ്ങള്‍, പൊതുവിതരണ സംവിധാനം, ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഉപഭോക്താവിന്റെ അവകാശങ്ങള്‍, സേവനം നല്‍കുന്ന സംസ്ഥാന -കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, പരാതി പരിഹാര മാര്‍ഗങ്ങള്‍, റേഷനിംഗ് ഉത്തരവുകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഉപഭോക്തൃ ബോധവല്‍ക്കരണ പരിപാടികള്‍, ശക്തമായ ഉപഭോക്തൃ ജില്ലാ ഫോറങ്ങള്‍, കണ്‍സ്യൂമര്‍ ക്ളബുകള്‍ തുടങ്ങിയവ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.