ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരം പട്ടത്ത് സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അനുവദിച്ച 50 സെന്റ് സ്ഥലത്ത് 20 കോടി രൂപ ചെലവില്‍ ഏഴ് നിലകളില്‍ പണിയുന്ന മന്ദിരത്തില്‍ ലബോറട്ടറികളുടെയും നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്വര്‍ണ്ണത്തിന്റെ ശുദ്ധതാ പരിശോധന, ആട്ടോ/ടാക്‌സി ഫെയര്‍ മീറ്ററുകള്‍, അളവുതൂക്ക ഉപകരണങ്ങള്‍, വാട്ടര്‍ മീറ്റര്‍, തെര്‍മോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ കാലിബ്രേഷന്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവ നിര്‍വഹിക്കുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ പുതിയ മന്ദിരത്തില്‍ സജ്ജീകരിക്കും.
റവന്യു-കയര്‍-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.