മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗീയവാദിയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്നുള്ള ലീഗ് ചിന്തയുടെ പിന്നില്‍ മുഹമ്മദ് ബഷീറാണെന്നും ആര്യാടന്‍ മുഹമ്മദ് ആരോപിച്ചു.
ഒന്നാന്തരം വര്‍ഗീയവാദിയാണ് ഇ ടി മുഹമ്മദ് ബഷീര്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്ന ഒരു ചിന്ത ലീഗിനുണ്ട്. അതിന് നേതൃത്വം കൊടുക്കുന്നത് ഇ ടി മുഹമ്മദ് ബഷീറാണ് - ആര്യാടന്‍ പറഞ്ഞു.
ആര്യാടന്‍ പറഞ്ഞതുകൊണ്ട് ഒരാള്‍ വര്‍ഗീയവാദി ആകില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ആര്യാടന്‍റെ അഭിപ്രായപ്രകടനത്തില്‍ കെ പി സി സി നേതൃത്വം മറുപടി പറയണമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മറുപടി പറയുന്ന പാരമ്പര്യമില്ലെന്നും അന്തസുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും കെ പി എ മജീദ് പറഞ്ഞു.
ആര്യാടന്‍റേത് കോണ്‍ഗ്രസ് നിലപാടല്ലെന്ന് വ്യക്തമാക്കി കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പിന്നീട് രംഗത്തെത്തി.