ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; മണ്ണാര്‍ക്കാട് സഹോദരങ്ങള്‍ വെട്ടേറ്റ് മരിച്ചു

Webdunia
വ്യാഴം, 21 നവം‌ബര്‍ 2013 (08:51 IST)
PRO
മണ്ണാര്‍ക്കാട്ടില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സഹോദരങ്ങള്‍ വെട്ടേറ്റ് മരിച്ചു. കാഞ്ഞിരപ്പുഴ പള്ളത്ത് കല്ലങ്കുഴി പള്ളത്ത് വീട്ടില്‍ ഹംസ(43),നൂറുദ്ദീന്‍(46) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. പള്ളിയില്‍ പിരിവ് സംബന്ധമായ വിഷയത്തില്‍ നേരത്തെ തന്നെ ഇവിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലവിലുണ്ട്. അതിനിടയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്.

ഇവരുടെ സഹോദരന്‍ കുഞ്ഞായ്ക്ക് ഗുരുതരമായ പരുക്കേറ്റു. കല്ലാങ്കുഴി സെന്ററിലേക്ക് കാറില്‍ പോവുകയായിരുന്ന മൂവരെയും തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

നൂറുദ്ദീന്‍ സംഭവ സ്ഥനത്തു തന്നെ വെട്ടേറ്റ് മരിച്ചു. ഹംസ പെരിന്തല്‍ മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷവും. സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിനാല്‍ പൊലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.