മലയാളത്തിലൂടെ തമിഴിലും തെലുങ്കിലും എത്തി മിന്നിത്തിളങ്ങുന്ന നായിക അമല പോളിനെ സോഷ്യല്‍ മീഡിയയിലെ സദാചാര പൊലീസ് കടന്നാക്രമിക്കുകയാണ്. അമല കഴിഞ്ഞ ദിവസം പോസ്‌ററ് ചെയ്ത ചിത്രമാണ് ഇതിന് കാരണം. ഫോട്ടോയില്‍ അമല ധരിച്ചിരിക്കുന്ന വേഷമാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടാകാന്‍ കാരണം.
കറുത്ത നിറമുള്ള വേഷം ധരിച്ച് ഇരിക്കുന്ന തന്റെ ചിത്രമാണ് അമല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അമലയുടെ വേഷത്തിന് ഇറക്കം കണ്ടാണ് സദാചാര പൊലീസ് കടന്നാക്രമിച്ചത്. അമലയുടെ തന്റേടത്തെ അഭിനന്ദിക്കുന്നവരും കൂട്ടത്തിലുണ്ട്. എന്നാല്‍ അതിലുമേറെ വരും സദാചാരാക്കാരുടെ വിമര്‍ശനം. മിക്കവരും നടിയെ ഉപദേശം കൊണ്ട് പൊതിയുകയാണ്. വിമര്‍ശനങ്ങള്‍ക്കൊപ്പം അശ്ലീല കമന്റുകളും ധാരാളമുണ്ട്.
ഇപ്പോള്‍ ധരിച്ചിരിക്കുന്ന വേഷം കൂടി വേണ്ടെന്ന് വെക്കാമായിരുന്നു എന്ന തരത്തിലാണ് ചിലരുടെ കമന്റുകള്‍.