ഇന്നസെന്റ് രമ്യയെ ഭയപ്പെടുത്തി നിര്‍ത്തി?!

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (12:31 IST)
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട വിഷയവും ദിലീപിനെ ചോദ്യം ചെയ്ത സംഭവും ചര്‍ച്ച ചെയ്യാന്‍ ആരും ഉന്നയിച്ചില്ലെന്ന ‘അമ്മ’യുടെ വാദം പൊളിയുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട നടി രമ്യ നമ്പീശനെ ഇന്നസെന്റ് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ആരും ഉന്നയിച്ചില്ലെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് അറിയിച്ചത്. എന്നാല്‍, ദിലീപിനെ ചോദ്യം ചെയ്തതിനെ കുറിച്ച് വിശദീകരണം വേണമെന്ന രമ്യയുടെ ആവശ്യം പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ ഇന്നസെന്റ് എണീറ്റ് മറുപടി പറയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കേസ് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പൊലീസ് ഒരു തീരുമാനം എടുക്കുമെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് രമ്യയെ കൂടുതല്‍ ഒന്നും സംസാരിക്കാനും ഇന്നസെന്റ് അനുവദിച്ചില്ലത്രേ.
Next Article