ഇന്ത്യ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റിയ രാജ്യമല്ലെന്ന് പ്രിയാമണി; ട്വീറ്റ് വിവാദമാകുന്നു

Webdunia
ബുധന്‍, 4 മെയ് 2016 (18:52 IST)
പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി നടി പ്രിയാമണി നടത്തിയ ട്വീറ്റ് വിവാദമായി. ജിഷ കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലുളവാക്കിയെന്നും ഇന്ത്യ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റിയ രാജ്യമല്ലെന്നുമാണ് പ്രിയാമണി ട്വീറ്റ് ചെയ്തത്. തന്റെ ട്വീറ്റില്‍ ബാംഗ്ലൂരില്‍ പെണ്‍കുട്ടിയെ രാത്രി തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവും പ്രിയാമണി സൂചിപ്പിച്ചിരുന്നു.
 
അതേസമയം, പ്രിയാമണിയുടെ ട്വീറ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സ്ത്രീകളുടെ അവസ്ഥ തുറന്ന് കാട്ടാന്‍ എന്ന പേരില്‍ പ്രിയാമണി നടത്തുന്ന ഇത്തരത്തിലുള്ള ട്വീറ്റ് വിപരീതഫലം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്ന് ചിലര്‍ പ്രതികരിച്ചു. എന്നാല്‍ പ്രിയാമണിയുടെ ട്വീറ്റിനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article