കോട്ടയം ചിങ്ങവനത്ത് മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാർ പൊരിവെയിലത്ത് കെട്ടിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസംകാരനായ കൈലാഷ് ജ്യോതി ബെഹ്റയാണ് മരിച്ചത്. ജോലി അന്വേഷിച്ച് കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം.
മോഷ്ടാവെന്നു സംശയം തോന്നിയാണ് കൈലാഷിനെ നാട്ടുകാർ കെട്ടിയിട്ടത്. ഒരു മണിക്കൂറോളം കനത്ത വെയിലത്തു നിന്നതിനെ തുടര്‍ന്ന് തൊഴിലാളി അവശനായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് ഇയാളെ ആശുപത്രിയിലേക്കു മാറ്റിയത്. അപ്പോഴേക്കും കൈലാഷ് മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.