ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വന്‍ സ്ത്രീ മുന്നേറ്റം. 941 ഗ്രാമ പഞ്ചായത്തുകളില്‍ 417 പ്രസിഡന്‍റ് സ്ഥാനങ്ങളും സ്ത്രീകള്‍ക്കായിരിക്കും. ഇതുള്‍പ്പടെയുള്ള സംവരണപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി.
പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണത്തില്‍ പ്രസിഡന്‍റ് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കാണ്. വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലാ പഞ്ചായത്തുകളിലാണ് പ്രസിഡന്‍റ് സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടിക വിഭാഗത്തിനായിരിക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 67 എണ്ണത്തിലെ പ്രസിഡന്‍റ് സ്ഥാനങ്ങളും സ്ത്രീകള്‍ക്ക് സംവരണം ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ദിവസങ്ങളിലായി നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ തീരുമാനമെടുത്തിരുന്നത്. ശബരിമല തീര്‍ത്ഥാടനകാലത്തിനുമുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും.