ഇടുക്കി അണക്കെട്ടില്‍ വെള്ളം തെളിഞ്ഞു, മനം തെളിഞ്ഞു

Webdunia
വ്യാഴം, 11 ജൂലൈ 2013 (15:04 IST)
PRO
PRO
ഇടുക്കി അണക്കെട്ടിലെ ജലം തെളിഞ്ഞു. അടുത്തിടെ ഗണ്യമായ തോതില്‍ നിറമാറ്റമുണ്ടായത് ജനത്തെ തീര്‍ത്തും പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി അണക്കെട്ടിലെ വെള്ളം തീര്‍ത്തും കലങ്ങിമറിഞ്ഞിരുന്നത് സാവധാനം തെളിഞ്ഞുതുടങ്ങിയതോടെ ജനത്തിനും സമാധാനമായി. മലവെള്ളപ്പാച്ചിലില്‍ അണക്കെട്ടിനുള്ളില്‍ അടിഞ്ഞുകൂടിയ ചെളി നന്നേ കലങ്ങിയതാണു നിറമാറ്റത്തിനു കാരണമായത്.

ഇപ്പോള്‍ നിറമാറ്റം തീര്‍ത്തും ഇല്ലാതാവുകയും നന്നായി തെളിയുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 26 ഓടെയായിരുന്നു ഇടുക്കി ജലാശയത്തിലെ വെള്ളത്തിന്റെ നിറം മാറിയത്. എന്നാല്‍ ചെളി കലങ്ങിയതാണെന്ന വസ്തുത കെഎസ്ഇബി അധികൃതര്‍ മറച്ചുവച്ചതായും ആരോപണമുണ്ട്.