സംസ്ഥാനത്തെ ഇടതുനേതാക്കള്‍ പരാജയഭീതിയിലാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. പരാജയഭീതി മൂലം എല്‍ ഡി എഫ് നേതാക്കള്‍ ജനങ്ങളെ കൈകാര്യം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലമ്പുഴയില്‍ ബി ജെ പിയുമായി അവിശുദ്ധകൂട്ടുകെട്ട് ഉണ്ടാക്കിയെന്ന ആരോപണത്തോട് സി പി എം പ്രതികരിക്കാത്തത് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവശ്യമെങ്കില്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ പേയ്മെന്റ് സീറ്റ് നല്‍കിയെന്ന കെ കെ രാമചന്ദ്രന് മാസ്റ്ററുടെ പ്രസ്താവനയില്‍ കഴമ്പില്ല. സംഘടനാ വിരുദ്ധമായ പ്രസ്താവനകള്‍ അദ്ദേഹം നടത്തിയെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, രാമചന്ദ്രന് മാസ്റ്ററുടെ ആരോപണങ്ങള്‍ തള്ളികളയുന്നതയായി എ ഐ സി സി വ്യക്തമാക്കി. ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ് രാമചന്ദ്രന് മാസ്റ്റര്‍ ആരോപണം ഉന്നയിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
ആരോപണത്തെ കുറിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കെ പി സി സിയും അന്വേഷിച്ച് നടപടിയെടുക്കുമെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.