ഇടത് ഐക്യം: സിഎംപിക്കും സിപിഎമ്മിനും ഒരേ നിലപാടെന്ന് എം വി രാഘവന്‍

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2013 (15:36 IST)
PRO
PRO
ഇടത്പക്ഷ ഐക്യത്തിന്റെ കാര്യത്തില്‍ സി പി എമ്മിന്റെ നിലപാട് തന്നെയാണെന്ന് സി എം പിക്ക് എന്ന് എം വി രാഘവന്‍. രാവിലെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫില്‍ ദിനം പ്രതി പ്രശ്നങ്ങളാണ്. ഇക്കാര്യങ്ങള്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ളതാണ്. പിണറായ വിജയനുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് എംവിആര്‍ പറഞ്ഞു. തന്‍റെ ആരോഗ്യകാര്യങ്ങളാണ് പിണറായി ചോദിച്ചതെന്നും എംവിആര്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയണ് പിണറായി വീട്ടിലെത്തിയത്. പത്ത് മിനിറ്റ് എം വി ആറിനൊപ്പം ചെലവഴിച്ച ശേഷമാണ് പിണറായി മടങ്ങിയ. അതേസമയം, യു ഡി എഫ് ഗൌരിയമ്മയോട് കാണിക്കുന്ന അവഗണന സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തെന്ന് സൂചനയുണ്ട്.