ഇടതുമുന്നണി വിടുന്നത് സംബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) ഇന്ന് തീരുമാനിക്കും. തലശ്ശേരിയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലാണ് തീരുമാനം കൈക്കൊള്ളുക.
തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ രാവിലെ 11നാണ് യോഗം ആരംഭിക്കുക. അതേസമയം ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത അഭിപ്രായഭിന്നത് ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്നണി വിടേണ്ടെന്ന അഭിപ്രായത്തില്‍ ഒരു വിഭാഗം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ.സുലൈമാന്‍, ജനറല്‍ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.