ആശുപത്രിയിലെ കുളിമുറിയില്‍ മൊബൈല്‍; ബംഗാളി തൊഴിലാളിക്ക് മര്‍ദ്ദനം

Webdunia
തിങ്കള്‍, 18 നവം‌ബര്‍ 2013 (13:03 IST)
PRO
മഞ്ചേരി ജനറല്‍ ആശുപത്രിയിലെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍. ആശുപത്രിയിലെ പന്ത്രണ്ടാം വാര്‍ഡിലെ കുളിമുറിയില്‍ നിന്നാണ് ഒരു രോഗിയുടെ ഒപ്പമുണ്ടായിരുന്ന യുവതിക്ക് ഫോണ്‍ ലഭിച്ചത്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആശുപത്രി കാന്റീനിലെ ബംഗാളി തൊഴിലാളിയുടേതാണ് ഫോണ്‍ എന്ന് കണ്ടെത്തുകയായിരുന്നു. വാര്‍ഡിലുണ്ടായിരുന്ന കൂട്ടിരിപ്പുകാരും നാട്ടുകാരും ഇയാളെ കൈകാര്യം ചെയ്ത് പൊലീസിനുകൈമാറി.

കുളിക്കാന്‍ പോയപ്പോള്‍ മറന്നുവെച്ചതാണ് ഫോണ്‍ എന്നാണ് പൊലീസ് പറയുന്നത്. വിശദമായ പരിശോധനയില്‍ ക്യാമറയില്‍ ചിത്രങ്ങളൊന്നും കണ്ടെത്താനുമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.