ആറന്‍‌മുളയ്ക്ക് അനുമതി നല്‍കില്ല: ബിജെപി

Webdunia
ബുധന്‍, 2 ഏപ്രില്‍ 2014 (21:36 IST)
PRO
എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കില്ലെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നും ബി ജെ പി.

അധികാരത്തിലേറിയാല്‍ കേരളത്തില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്ന പ്രകടന പത്രികയിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്.

കേരളത്തില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് വിപുലമാക്കുമെന്നും കൂടുതല്‍ മെമു ട്രെയിനുകള്‍ തുടങ്ങുമെന്നും ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കുമെന്നും പുതിയ കോച്ചുകള്‍ അനുവദിക്കുമെന്നും പത്രികയിലുണ്ട്.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.