ആറന്മുള വിമാനത്താവളത്തിന്റെ പത്തുശതമാനം ഓഹരി സര്‍ക്കാരിനെന്ന് മന്ത്രി കെ ബാബു. സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി വിമാനത്താവളത്തിന് വിട്ടു നല്‍കും. പകരം വിമാനത്താവളത്തിന് നല്‍കുന്ന ഭൂമിയ്‌ക്ക് തുല്യമായുള്ള ഭൂമി സര്‍ക്കാരിന് വാങ്ങി നല്‍കണം.
അതോടൊപ്പം വിമാനത്താവളത്തിന്റെ ആവശ്യം കഴിഞ്ഞുള്ളഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും. ഇതില്‍ വീഴ്‌ചവരുത്തിയാല്‍ നല്‍കിയ ഭൂമി തിരിച്ചുപിടിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്. വിമാനത്താവളത്തിന് അനുമതി നല്‍കിയത് കഴിഞ്ഞ സര്‍ക്കാരാണ്. അതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ ഇത് റദ്ദാക്കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത ഉണ്ടാകുന്നത് സ്വഭാവികമാണെന്നും ഇക്കാര്യത്തിലുള്ള പാര്‍ട്ടി നിലപാട് കെപിസിസി പ്രസിഡന്റിനോടാണ് ചോദിക്കേണ്ടതെന്നും മന്ത്രി കെ ബാബു വ്യക്‌തമാക്കി.