ആര്‍എസ്‌പി ഇടതുമുന്നണി വിട്ടത് നിര്‍ഭാഗ്യകരമെന്ന് സി ദിവാകരന്‍. ആര്‍എസ്പി കൊല്ലം സീറ്റില്‍ അവകാശം ഉന്നയിക്കുന്നത് തെറ്റാണെന്നത് അഭിപ്രായമില്ലെന്നും പക്ഷേ ആര്‍എസ്പിക്കാരെടുത്ത തീരുമാനം അവര്‍ പുനരാലോചിക്കുമെന്നാണ് വിശ്വാസമെന്നും സിപിഐ നേതാവ് സി ദിവാകരന്‍ പറയുന്നു.
സി പി ഐയുമായി ഇങ്ങനെയൊരു ആശയവിനിമയം നടത്തിയിട്ടില്ല. മുന്നണി വിടുന്നതിന് മുമ്പ് ഇങ്ങനെ ഒരു കാര്യവും പറഞ്ഞിരുന്നില്ല. എല്‍ ഡി എഫ് യോഗത്തില്‍ ആര്‍ എസ് പി പങ്കെടുക്കാതിരുന്നപ്പോള്‍ ആര്‍ എസ് പിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് സി പി ഐ പറഞ്ഞിരുന്നു.
ഈ സീറ്റുതര്‍ക്കത്തിന് ഏറെ പഴക്കമുണ്ട്. പുതിയ കാര്യമല്ലെന്നും ഇക്കാര്യത്തില്‍ മുന്നണിക്ക് തെറ്റുപറ്റി എന്ന് പറയാനാകില്ലെന്നും അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ഈ തീരുമാനം പുനരാലോചിക്കുമെന്നാണ് വിശ്വാസമെന്നും സി ദിവാകരന്‍ പറഞ്ഞു.
മുന്നണി ബന്ധം തകര്‍ന്നതില്‍ ആര്‍ എസ് പിക്കും പങ്കാളിത്തമുണ്ട്. സി പി എമ്മുമായി ആര്‍ എസ് പിക്ക് നല്ല ബന്ധമായിരുന്നു. അവര്‍ ഇപ്പോള്‍ തെറ്റിപ്പിരിഞ്ഞു എന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
കൊല്ലത്ത് ഇടതുസ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെ ഈ പുതിയ സംഭവവികാസം പ്രതികൂലമായി ബാധിക്കില്ല. ഉഭയകക്ഷി ചര്‍ച്ച നടത്തേണ്ടത് സി പി എമ്മാണ്. സിപിഐയാണ് സിപിഎമ്മുമായി പലപ്പോഴും തര്‍ക്കമുണ്ടാക്കിയിരുന്നതെന്നും ആര്‍എസ്പി സിപിഎമ്മുമ്മായി രമ്യതയിലായിരുന്നെന്നും പുതിയ തീരുമാനം വിശ്വസിക്കാനാകുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു.
കൊല്ലം സീറ്റ് ലഭിച്ചാലും എല്‍ഡിഎഫില്‍ തുടരില്ലെന്നായിരുന്നു ആര്‍എസ്‌പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കൊല്ലത്ത് ഒറ്റയ്ക്കു മത്സരിക്കുമെന്നും എന്‍ കെ പ്രേമചന്ദ്രനാകും സ്ഥാനാര്‍ഥിയെന്നും ആര്‍എസ്പി സംസ്ഥാനസെക്രട്ടറി എ ഐ അസീസാണ് അറിയിച്ചത്. യുഡിഎഫില്‍ ചേരുമോയെന്നതില്‍ തീരുമാനം പിന്നീടെന്നും കൊല്ലത്ത് ആരുടെയും സഹായം സ്വീകരിക്കുമെന്നും ആര്‍എസ്‌പി നേതാക്കള്‍ പറഞ്ഞു.
കടുത്ത തീരുമാനം ഉപേക്ഷിക്കണം. പ്രശ്നങ്ങളും പരാതികളും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും ഇടതുമുന്നണിയെ ബലഹീനപ്പെടുത്തുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും വിഎസ് അച്യുതാനന്ദനന്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു ഉഭയകകക്ഷി ചര്‍ച്ചയ്ക്കും സ്പിഎം വിളിച്ചിട്ടില്ലെന്നും സീറ്റുകള്‍ പ്രഖ്യാപിച്ച ശേഷം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും ആര്‍എസ്പി നേതാക്കള്‍ വിമര്‍ശിച്ചു. ആര്‍എസ്പി ആറ് മാസം മുന്‍പ് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും പത്തനംതിട്ട കിട്ടിയാല്‍പോലും ഏറ്റെടുക്കുമെന്നും ധാരണയുണ്ടായിരുന്നതായും ആര്‍എസ്പി വിശദീകരിച്ചു.