ആര്യാടന്‍ രാജി ഭീഷണി മുഴക്കി!

Webdunia
ബുധന്‍, 2 ഒക്‌ടോബര്‍ 2013 (09:32 IST)
PRO
PRO
തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് രാജി ഭീഷണി മുഴക്കി. ഇന്നലെ വൈകിട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആര്യാടന്‍ രാജി വയ്ക്കുമെന്ന് പറഞ്ഞത്.

തിരുവഞ്ചൂരിന്റെ പരാമര്‍ശമാണ് ആര്യാടനുമായുള്ള വാഗ്വാദത്തിന് തുടക്കം ഇട്ടത്. സംസ്ഥാന സര്‍ക്കാരിന് ലഭ്യമായിരുന്ന ഒറീസയിലെ ബൈതരണി കല്‍ക്കരിപ്പാടം നഷ്ടമായത് അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ യോഗത്തില്‍ പറഞ്ഞു.

മന്ത്രിസഭായോഗം ആരംഭിക്കുന്നതിന് മുമ്പും തിരുവഞ്ചൂര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തിരുവഞ്ചൂരുമായുള്ള തര്‍ക്കത്തിനൊടുവില്‍ താന്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്, അന്വേഷണം കഴിയുന്നത് വരെ സ്ഥാനത്ത് നിന്നും മാറിനില്‍ക്കാമെന്നും ആര്യാടന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്.