ബേക്കറിയിലെ ഭക്‍ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നു എന്ന് നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ അളവു തൂക്കങ്ങളിലും കൃത്രിമം കാട്ടുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി ബേക്കറികള്‍ക്കെതിരെ പിഴ ശിക്ഷ വിധിച്ചു.
വിവിധ ജില്ലകളിലായി സംസ്ഥാനമൊട്ടാകെ ലീഗല്‍ മെട്രോളജി വിഭാഗം അധികൃതര്‍ നടത്തീയ മിന്നല്‍ പരിശോധനയില്‍ 160 ഓളം ബേക്കറികള്‍ക്കാണ് അളവു തൂക്കങ്ങളില്‍ കൃത്രിമം കാട്ടിയതിനു പിഴ വിധിച്ചത്. ആകെ 360 ബേക്കറികളിലായിരുന്നു പരിശോധന നടന്നത്.
പിഴ വിധിച്ച ബേക്കറികളില്‍ നൂറോളം ബേക്കറികള്‍ക്ക് പരമാവധി പിഴശിക്ഷയായ 12,000 രൂപയാണു വിധിച്ചത്. ഈയിനത്തില്‍ നാലര ലക്ഷത്തോളം രൂപ വസൂലാക്കി. കേക്ക്, ബ്രഡ് എന്നിവയില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന തൂക്കത്തില്‍ വളരെ കുറവാണു കണ്ടെത്തിയത്. ഉദാഹരണത്തിനു 350 ഗ്രാം എന്നത് 300 ഗ്രാം പോലുമുണ്ടായിരുന്നില്ല.
ആലപ്പുഴ ജില്ലയില്‍ 17 ബേക്കറികള്‍ക്ക് പിഴ വിധിച്ചപ്പോള്‍ കൊല്ലം, കോഴിക്കോട് ജില്ലകളിലെ 17 വീതം ബേക്കറികള്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 16 എണ്ണത്തിനും പാലക്കാട്ട് 14 എണ്ണത്തിനും തൃശൂര്‍, എറണാകുളം, കണ്ണൂര്‍ ജില്ലയില്‍ 12 വീതം ബേക്കറികള്‍ക്കുമാണ് പിഴ വിധിച്ചത്.