കേരളത്തിനുള്ള അരി വിഹിതം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ ഉറപ്പ് നല്‍കിയതായി ഭക്‍ഷ്യ മന്ത്രി സി ദിവാകരന്‍. ശരത് പവാറുമായി ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 25നാണ് യോഗം വിളിക്കുക. അന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും ചര്‍ച്ച. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് പവാര്‍ ഉറപ്പൊന്നും നല്‍കിയില്ലെന്ന് ദിവാകരന്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അനുവദിച്ചിട്ടുള്ള മാസംതോറുമുള്ള 10000 ടണ്‍ എന്ന വിഹിതം ഓഗസ്റ്റ് വരെ തുടരും.
നേരത്തേ, പെട്രോളിയം മന്ത്രി മുരളി ദേവ്‌റയുമായി ചര്‍ച്ച നടത്തിയ ദിവാകരന് പുതുതായി അനുവദിക്കുന്ന വാതക എജന്‍സികളുടെ നടത്തിപ്പ് സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിത പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉറപ്പൊന്നും പെട്രോളിയം മന്ത്രി നല്‍കിയില്ല.