മാതാ അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസ്. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി എസിപിക്കാണ് അന്വേഷണ ചുമതല.
അമൃതാനന്ദമയിക്കെതിരെ മുന്‍ ശിക്ഷ്യയും സന്തത സഹചാരിയുമായിരുന്ന ഗെയില്‍ ട്രെഡ്വല്‍ എഴുതിയ ഹോളില്‍ ഹെല്‍ എന്ന പുസ്‌കരത്തെ കുറിച്ചുള്ള പോസ്റ്റുകളുടെ പേരിലാണ് നടപടി.
ചില രാഷ്ട്രീയനേതാക്കളുള്‍പ്പടെ ഫേസ്‌ബുക്കിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.